HOME ABOUT CHURCH ADMINISTRATION SPIRITUAL ORGANIZATION FEASTS VOW'S & OFFERINGS GALLERY CONTACT US
   
 
About Church
Home > About Church
 

ഏകദേശം 120 വ൪ഷങ്ങള്‍ക്ക് മുമ്പ് ദൈവീകവേലയില്‍ തല്‍പരരായിരുന്ന കീഴില്ലം പ്രദേശത്തെ ചില കാരണവന്മാ൪ ഞായറാഴ്ചതോറും ആളുകളെ സംഘടിപ്പിച്ച് വീടുകളില്‍ വച്ച് വേദപഠന ക്ലാസ്സുകള്‍ നടത്തിവന്നിരുന്നു.പിന്നീട് ഈ കൂടി വരവ് "ഞായറാഴചക്കുട്ടം" എന്ന പേരില്‍ അറിയപ്പെട്ടു. കാലക്രമേണ വീടുകളിലുളള കൂടിവരവ് അസൗകര്യമായി അനുഭവപ്പെട്ടപ്പോള്‍ പരത്തുവയലില്‍ വ൪ക്കി വ൪ക്കി ദാനമായി നല്‍കിയ 76 1/2 സെ൯റ് സ്ഥലത്ത് പാറേത്തുമുകളില്‍ ഒരു കെട്ടിടം പണിത്‌ അവിടെ കൂടിവന്നു. മലങ്കര സണ്‍‌ഡേസ്ക്കൂള്‍ അസോസിയേഷ൯ രൂപംകൊളളുന്നതിനു മുമ്പുതന്നെ ഈ ഞായറാഴ്ചക്കുട്ടത്തിന് പരുമല കൊചുതിരുമേനിയുടെ നാമത്തില്‍ "എം.ജി.എം. സണ്‍‌ഡേസ്ക്കൂള്‍" എന്ന് നാമകരണം ചെയ്യപ്പെട്ടു.

ഞായറാഴ്ച ഒഴികെയുളള ദിവസങ്ങളില്‍ സണ്‍‌ഡേസ്ക്കൂള്‍ കെട്ടിടത്തില്‍ മനയത്തുകുടി ആശാ൯ കുട്ടികളെ നിലത്തെഴുത്ത്പഠിപ്പിക്കുന്ന "ആശാ൯കളരി" നടത്തുവാ൯ തുടങ്ങി.ഒരു ദിവസം യാദൃശ്ചീകമായി താഴെയുളള എം.സി. റോഡിലൂടെ കടന്നുപോയ ഗവ.സ്കൂള്‍ ഇ൯സ്പെക്ട൪ ശ്രീ. കേശവപിള്ള ഒരു സ്കൂള്‍ തുടങ്ങുവാ൯ ശുപാ൪ശ ചെയ്യുകയും അതനുസരിച്ച് എം. ജി.എം. എല്‍.പി.സ്കൂള്‍ എന്ന പേരില്‍ ഒരു സ്കൂള്‍ ആരംഭിക്കുകയും ചെയ്തു. പരത്തുവയലില്‍ പൈലി ഗീവ൪ഗീസ് മാനേജരും പരത്തുവയലില്‍ പൈലി ചാക്കോ ഹെഡ്മാസറ്ററുമായി ആരംഭിച്ച സ്കൂള്‍ ചുരുങ്ങിയ കാലത്തിനു ശേഷം നാലാം ക്ലാസ് പൂ൪ത്തിയാകാത്ത സ്ക്കൂളുകള്‍ നി൪ത്തല്‍ ചെയ്യുവാനുളള ഗവണ്‍മെ൯റ് തീരുമാനത്തെ തുട൪ന്ന് നിന്നുപോയി. ഈ കലയളവില്‍ നി൪ദ്ധനരായ ഹരിജ൯ വിദ്യാ൪തഥി വിദ്യാ൪തഥിനികളെ കൂട്ടിവരുത്തി പരത്തുവയലില്‍ കോര ചാക്കോ, തെറ്റിക്കോട്ടുമുകളത്ത് മത്തായി പൈലി എന്നിവരുടെ നേതൃത്വത്തില്‍ നിലത്തെഴുത്ത് പഠിപ്പിക്കുന്ന രീതിയും ഇവിടെ ഉണ്ടായിരുന്നു.

കീഴില്ലം, പുല്ലുവഴി പ്രദേശത്ത് ദൈവാരാധനയ്ക്ക് ഒരു ആലയം ഉണ്ടായിക്കാണുവാനുളള ദേശവാസികളുടെ ആഗ്രഹ പ്രകാരം പരത്തുവയലില്‍ ബ.ഇത്താപ്പിരി ഗീവറുഗീസ് കത്തനാരുടെ അപേക്ഷപ്രകാരം തിരുവിതാംകൂ൪ ഗവണ്‍മെ൯റില്‍ നിന്ന് 1929 ജനുവരി 5ന് 581/29-ആം നമ്പരായി പാറേത്തുമുകള്‍ കുന്നില്‍ ഒരു പള്ളി പണിയുന്നതിനുളള അനുവാദ ഉത്തരവ് ലഭിച്ചു. 1937 ഫെബ്രുവരി മാസത്തില്‍ ആലുവായിലുളള വലിയതിരുമേനിയുടെ അനുവാദ കല്‍പ്പന പ്രകാരം ഐക്കരക്കുടി വന്ദൃ മോസസ്സ് കശീശ്ശ ഈ പള്ളി ഇദംപ്രഥമായി വി.കുര്‍ബാന അ൪പ്പിച്ചു.

1937 മാ൪ച്ച് മുതല്‍ വിശുദ്ധ ബലി അ൪പ്പിക്കുനതിനയി മേനോത്തുമാലില്‍ ബഹു. തോമസ്‌ കശീശ്ശായെ ഇടവക മെത്രപ്പോലീത്ത അഭിവന്ദൃ പൗലോസ് മാര് അത്താനാസുഓസ് തിരുമേനി നിയമിച്ചു. പരത്തുവയലില്‍ വ൪ക്കി വ൪ക്കി, പരത്തുവയലില്‍ പൈലി ഗീവറുഗീസ് എന്നിവ൪ മുഖൃ ചുമതലക്കാരയും, തെറ്റിക്കോട്ടുമുകളത്ത് ശ്രീ.റ്റി. പി.മാത്യു ഖജാ൯ജിയായും, പരത്തുവയലില്‍ ശ്രീ.പി.സി.പൗലോസ് സെക്രട്ടറിയായും പള്ളിക്കാരൃങ്ങള്‍ നടത്തിവനു. 1938-ല്‍ പരത്തുവയലില്‍ ഔസേപ്പ് മത്തായി, പോമയ്ക്കല്‍ ചാക്കോ ഇത്താപ്പിരി എന്നിവരെ പ്രഥമ കൈക്കാര൯മാരായി തെരഞ്ഞെടുത്തു. 1939 ല്‍ ഇടവക പട്ടക്കാരനും സ്ഥിരം വികാരിയുമായ പരത്തുവയലില്‍ കണ്ണോടത്ത് ഇത്താപ്പിരി ഗീവറുഗീസ് കത്തനാ൪ പള്ളി ഭരണം ഏറ്റെടുത്തു. നെല്ലിമോളം, മണ്ണൂ൪, കുന്നകുരുടി ഇടവകകളില്പെട്ട പള്ളിയുടെ സമീപപ്രദേശങ്ങളില്‍ താമസിച്ചിരുന്ന കുടുംബങ്ങളെ ഇടവകയില്‍ ചേ൪ക്കുന്നതിനു ബ. അച്ച൯ പ്രശംസനീയമായ പങ്കുവഹിച്ചു.

ആദൃകാലങ്ങലില്‍ സണ്‍‌ഡേസ്ക്കൂള്‍ കെട്ടിടം തന്നെ പളളിക്കുവേണ്ടി ഉപയോഗിച്ചുവന്നുവെങ്കിലും സ്ഥലം മതിയാകാതെ വന്നതിനാല്‍ 1951ല്‍ ഇന്നു കാണുന്ന പളളിയുടെ പണി ആരംഭിച്ചു. 1960 ഏപ്രിൽ 10-ം തീയതി ഓശാന പെരുന്നാള്‍ ദിവസം പുണൃസ്ലോകനായ വയലിപ്പറമ്പില്‍ അഭിവന്ദൃ ഗീവറുഗീസ് മോ൪ ഗ്രിഗോറിയോസ് മെത്രപ്പോലീത്താ തിരുമനസ്സ് കൊണ്ട് പുതിയ പളളിയില്‍ ആദൃമായി വി. കുർബാന അ൪പ്പിച്ചു. 1986ല്‍ പരി. ഏലിയാസ് തൃതീയ൯ പാത്രിയ൪ക്കീസ് ബാവയുടെ തിരുശേഷിപ്പ് സ്ഥാപനവും പളളിയുടെ സീലിംഗ്, കുദൂശ് കുദ്ശി൯ എന്നിവയുടെ നിർമ്മാണവും ബഹു.പരത്തുവയലില്‍ പൗലോസ് അച്ചൻെറ പരിശ്രമ ഫലാമയും 1993ല്‍ പളളിയുടെ വരാന്തകള്‍, പൂമുഖം എന്നിവയുടെ പണിയും പളളി വക പാരിഷ് ഹാളിൻെറ നിർമ്മാണവും ബഹു.പുന്നാശ്ശേരി ഐസക് അച്ചൻെറ നേതൃത്വത്തിലും പൂർത്തീകരിച്ചു.   

1950 ല്‍ പരത്തുവയലില്‍പ്പടി  കവലയില്‍  പരി. ഏലിയാസ് തൃതീയ൯ പാത്രിയ൪ക്കീസ്  ബാവയുടെ നാമത്തിലും, പളളിത്താഴത്ത് പരി.പരുമല തിരുമേനിയുടെ നാമത്തിലും,1963 ല്‍ കനാല്‍കവലയില്‍ പരി.യല്‍ദോ മോര് ബസേലിയോസ് ബാവയുടെ നാമത്തിലും  കുരിശി൯ തൊട്ടികള്‍ സ്ഥാപിച്ചു.

ഇടവകയുടെ കാവല്‍പിതാവായ മോ൪ തോമശ്ലീഹായുടെ ഓ൪മ്മപെരുന്നള്‍ പുതുഞായറാഴ്ചയും പരി.ഏലിയാസ് തൃതീയ൯ പാത്രിയ൪ക്കീസ്  ബാവയുടെ ഓ൪മ്മപ്പെരുന്നാള്‍ ഫെബ്രുവരി 13 നും  മോ൪ ഗീവറുഗീസ് സഹദായുടെ ഓ൪മ്മപ്പെരുന്നാള്‍ ഏപ്രില്‍ 23 നും ആചരിച്ചു വരുന്നു. 1967 മുതല്‍ മോ൪ തോമശ്ലീഹായുടെ ഓ൪മ്മപെരുന്നള്‍ ഡിസംബ൪ 21 ന്  ആചരിക്കുവാ൯ തുടങ്ങി .2003  മുതല്‍ വി.ദൈവമാതാവിന്റ്റെ വാങ്ങിപ്പ് പെരുന്നാളും കണ്‍വെ൯ഷനും ആചരിക്കുവാ൯ തുടങ്ങി.
 

പരി. ദേവാലയത്തിന്റ്റെ ഒരു വ൪ഷക്കാലം നീണ്ടുനിന്ന  സുവ൪ണ്ണ ജൂബിലി  ആഘോഷങ്ങള്‍ക്ക് പരത്തുവയലില്‍ വന്ദൃ പൗലോസ് കോ൪ എപ്പിസ്കോപ്പ നേതൃത്വം നല്‍ക്കി.1986 ഡിസംബ൪ 21 ന് പ.ഏലിയാസ് തൃതീയ൯ പാത്രിയ൪ക്കീസ് ബാവയുടെ തിരുശേഷിപ്പ് ഇവിടെ സ്ഥാപിച്ചു.

 
 
News and Events
more news
 
Weekdays Payers
Saturday : Evening Prayer - 6:00PM
Sunday : Morning Prayer - 7:30AM
Holy Qurbono   - 8:15AM